തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവ നിശ്ചയിച്ചു. കോഴിക്കോട് കോർപ്പറേഷൻ്റെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും നടക്കാവ് ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളാണ്.
രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഡിവിഷനുകളുടെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും
ഫറോക്ക് കോളേജ് ഓഡിറ്റോറിയമാണ്. മുക്കം മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഡിവിഷനുകളുടെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും നീലേശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ.
ഫറോക്ക് മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഡിവിഷനുകളുടെ റിസപ്ഷൻ ആൻറ് കൗണ്ടിംഗ് സെൻ്റർ ഫറോക്ക് കോളേജ് ഓഡിറ്റോറിയം ആൻ്റ് ട്രെയിനിംഗ് കോളേജും ഡിസ്ട്രിബ്യൂഷൻ സെൻ്റർ ഫറോക്ക് മുസിപ്പൽ ടൗൺ ഹാളുമാണ്. കൊയിലാണ്ടി നഗരസഭ സെന്റർ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും പയ്യോളി നഗരസഭ സെന്റർ പയ്യോളി ടെക്നിക്കൽ സ്കൂളുമാണ്. വടകര മുനിസിപ്പാലിറ്റിയുടെ സെന്റർ വടകര ടൗൺഹാൾ. കൊടുവള്ളി നഗരസഭയില്‍ കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് കൗണ്ടിംഗ് സെന്റര്‍, ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് റിസപ്ഷന് സെന്റര്‍.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളായ നടുവണ്ണൂർ, ഉള്ളിയേരി, കോട്ടൂർ, ബാലുശ്ശേരി, കൂരാച്ചുണ്ട്, ഉണ്ണികുളം, പനങ്ങാട് എന്നിവിടങ്ങളിലെ കൗണ്ടിംഗ് സെൻറർ ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻറർ ബാലുശ്ശേരി ഗവൺമെൻറ് ഹൈസ്കൂളുമാണ്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ എന്നിവയുടെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും വെസ്റ്റ് ഹിൽ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ ആണ്.
കുന്ദമംഗലം ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്തുകളായ മാവൂർ, പെരുമണ്ണ, കുരുവട്ടൂർ, ചാത്തമംഗലം, കൊടിയത്തൂർ, പെരുവയൽ, കാരശ്ശേരി, കുന്ദമംഗലം
എന്നിവിടങ്ങളിലെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും മലബാർ ക്രിസ്ത്യൻ കോളേജും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പഞ്ചായത്തുകളായ ഒളവണ്ണ, കടലുണ്ടി എന്നിവയുടെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും സാമൂതിരി ഹയർ സെക്കൻ്ററി സ്കൂളുമാണ്.
പേരാമ്പ്ര ബ്ലോക്കിന് കീഴിൽ വരുന്ന ചെറുവണ്ണൂർ , നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി,പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം പേരാമ്പ്ര സി കെ ജി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് ആണ്. തോടന്നൂർ ബ്ലോക്ക് പരിധിയിലെ നാലു പഞ്ചായത്തുകളായ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ എന്നിവയുടേത് സെന്റ് ആന്റണീസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വടകര.
മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളായ തുറയൂർ, കീഴരിയൂർ, തിക്കോടി, മേപ്പയൂർ എന്നിവിടങ്ങളിലെ സെന്റർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പയ്യോളിയാണ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളായ അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിലെ സെന്റർ കൊയിലാണ്ടി ഗവ. മാപ്പിള വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളായ അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല എന്നിവയുടെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും മടപ്പള്ളി ഗവൺമെന്റ് കോളേജ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചെക്യാട്, പുറമേരി, എടച്ചേരി,തൂണേരി, വളയം, വാണിമേൽ,നാദാപുരം എന്നിവയുടെ സെന്റർ പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളാണ്.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ സെന്റര്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളാണ്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലെ കൗണ്ടിംഗ് സെന്റര്‍, ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് റിസപ്ഷന് സെന്റര്‍ കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്കൂളാണ്.
[പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ യോഗം ഇന്ന് (നവംബർ 27) ബ്ലോക്ക് ഓഫീസിൽ ചേരും. കടലൂർ, ചിങ്ങപുരം, മൂടാടി, അരിക്കുളം, കാരയാട് ഡിവിഷനുകളുടെ യോഗം ഉച്ചക്ക് രണ്ടിനും മൊടക്കല്ലൂർ, അത്തോളി, തിരുവങ്ങൂർ, വെങ്ങളം, കാപ്പാട് ഡിവിഷനുകളുടേത് മൂന്നിനും ചേമഞ്ചേരി, എടക്കുളം, മേലൂർ ഡിവിഷനുകളുടേത് നാല് മണിക്കുമാണ് ചേരുക.