/ Latest News /

കോര്‍പ്പറേഷനില്‍ 350 സ്ഥാനാര്‍ഥികള്‍ 4,62,000 വോട്ടര്‍മാര്‍

Location, clt| Added at 2020-11-24, Views : 0

കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 75 വാര്‍ഡുകളിലായി 350 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഇതില്‍ 173 പുരുഷന്മാരും 177 സ്ത്രീകളുമാണ്.212 പേരാണ് പത്രിക പിന്‍വലിച്ചത്. 808 നാമനിര്‍ദേശ പത്രികളാണ് ലഭിച്ചിരുന്നത്. സ്ത്രീ സംവരണ വാര്‍ഡുകളില്‍ 148 പേരും ജനറല്‍ വിഭാഗത്തില്‍ 189 പേരുമാണ് മത്സരിക്കുന്നത്. എസ്.സി സംവരണ വാര്‍ഡില്‍ മൂന്നുപേരും എസ്്.സി സ്ത്രി സംവരണത്തില്‍ 10 സ്ഥാനാര്‍ഥികളുമാണുള്ളത്.

462,000 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത്. 219,609 പുരുഷ വോട്ടര്‍മാരും 242,387 സ്ത്രീ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഒരു പ്രവാസിയും കോര്‍പറേഷനിലുണ്ട്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003