/ Latest News /

തദ്ദേശ തെരഞ്ഞെടുപ്പ്: എം.സി.സി ആൻഡ് ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു

Location, clt| Added at 2020-11-22, Views : 0

: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ജില്ലയിൽ എം.സി.സി ആൻഡ് ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവിറക്കി. അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷാണ്  നോഡൽ ഓഫീസർ. ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘനം സംബന്ധിച്ച പരാതികളിൽ കമ്മിറ്റി അന്വേഷണം നടത്തി  നടപടിക്ക് ശുപാർശ ചെയ്യും. 
 താലൂക്ക് തല ചാർജ് ഓഫീസർമാർ  നോഡൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമപരമാണോ എന്നും പരിശോധിക്കും. 

നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, മീറ്റിംഗ്, മറ്റു സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണപരിപാടികളുടെ നിയമസാധുത പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ ഉടൻ നിർത്തിവെപ്പിക്കുകയും പോസ്റ്ററുകളും ബോർഡുകളും നീക്കംചെയ്യാൻ നിർദ്ദേശിക്കുകയും നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ അത് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച ചെലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്ലക്സ് മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അവ പരിപാലിക്കപ്പെടുന്നുണ്ടെന്ന് സ്‌ക്വാഡ് ഉറപ്പാക്കുകയും ചെയ്യും. കൺട്രോൾ റൂം നമ്പർ 
04952374875 / I950.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003