/ Latest News /

നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍

Location, clt| Added at 2020-11-10, Views : 0

 2016 ഏപ്രില്‍ ഒന്നിന് ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാറിന്റെ  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി കുടിശ്ശികയില്‍ ഇളവു നല്‍കുന്നു.  ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ 40 ശതമാനവും അടച്ചു വാഹന ഉടമക്ക്  നിയമ നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  2020 ഡിസംബര്‍ 31 വരെയാണ് സമയപരിധി.  വിശദവിവരങ്ങള്‍ക്ക് ആര്‍ ടി ഓഫീസുമായി ബന്ധപ്പെടണം.  

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003