തിരുവനന്തപുരം: സംസ്ഥാനത്തെ
തദ്ദേശ തിരഞ്ഞെടുപ്പ് മുന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ
ഒന്നാം ഘട്ടമായ ഡിസംബർ 8 ന് തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലും, രണ്ടാം ഘട്ടമായ ഡിസംബർ 10 ന്
കോട്ടയം, എറണാംകുളം,തൃശ്ശൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിലും,മൂന്നാംഘട്ടമായ
ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്,
കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും
തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് ഫലം
ഡിസംബർ 16 ന് വരും. ക്രിസ്തുമസ്സിന് മുൻപ്
പുതിയ ഭരണ സമിതികൾ ചുമതലയേൽക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന് പുറത്തിറങ്ങും. നവംബർ 19 വരെ നാമനിർദേശ പത്രിക നൽകാം. സൂഷ്മ പരിശോധന നവംബർ 20 ന് നടക്കും. നാമനിർദേശകപത്രിക പിൻവലിക്കാനുള്ള നവംബർ
23 ആണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്.