: കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) 25 വാർഡുകളിൽ
ജനവിധി തേടും.
അഴിമതിയിലും സ്വജനപക്ഷപാതത്തി ലും കുളിച്ചുനിൽക്കുന്ന കോഴിക്കോട് കോർപ്പറേഷൻ അഴിമതിക്കാരുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ പൂർണ്ണമായും കോർപ്പറേഷൻ വാർഡുകളിലെ ജനങ്ങളിലേക്ക് എത്തിക്കാൻ ഇതുവരെ കോർപ്പറേഷന് സാധിച്ചിട്ടില്ല. ഇതിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ് വികസന മുരടിപ്പിന് എതിരെ വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എസ്ഡിപിഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
28/10/2020 ചേർന്ന കോർപ്പറേഷൻ കമ്മിറ്റി കൗൺസിലിന്റേതാണ് തീരുമാനം.
മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ച്
ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നും യോഗത്തിൽ അറിയിച്ചു.
എസ് ഡി പി ഐ ജില്ലാ സെക്രട്ടറി അബ്ദുൽ വാഹിദ് ചെറുവറ്റ യോഗം ഉദ്ഘാടനം ചെയ്തു.9 അംഗ കോർപ്പറേഷൻ ഇലക്ഷൻ മോണിറ്ററി സമിതിയെ യോഗത്തിൽ തിരഞ്ഞെടുത്തു . ചെയർമാൻ കെ കെ കബീർ നെല്ലിക്കോട്, വൈസ് ചെയർമാൻ കെ പി ജാഫർ പയ്യാനക്കൽ, കൺവീനർ എം സി സക്കീർ ചക്കുംകടവ്, കമ്മിറ്റി അംഗങ്ങളായി കെ ഷമീർ പി പി നൗഷിർ കൊമ്മേരി, റൗഫ് കുറ്റിച്ചിറ,ഷമീർ നടുവട്ടം മുഹമ്മദ് ജാസിർ കാരപ്പറമ്പ്,സിദ്ദിഖ് കൊമ്മേരി, അഷ്കർ വെള്ളയിൽ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗമായ അബ്ദുൽ ഖയ്യും മൂഴിക്കൽ സൗത്ത് മണ്ഡലം പ്രസിഡന്റ്,റിയാസ് പയ്യാനക്കൽ, ശിഹാബ് പുതിയങ്ങാടി, സഹദ് മായനാട്,ഷബീർ കിണാശ്ശേരി എന്നിവർ സംസാരിച്ചു