/ Latest News /

കോവിഡ് സെൻറ്ററിലേയ്ക് സഹായംനൽകി വ്യാപാരി വ്യവസായി സമിതി

Location, clt| Added at 2020-10-29, Views : 0

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കോവിഡ് സെന്ററിലേക്ക്  അവർക്ക് ആവശ്യമായ സാധനങ്ങൾ ബഹുമാനപ്പെട്ട രാജ്യസഭ എം.പി എളമരം കരീം കോഴിക്കോട്  മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ രാജേന്ദ്രനും സൂപ്രണ്ട്മാർക്കും കൈമാറി.വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻറ് സൂര്യ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ടി.മരക്കാർ സ്വാഗതം പറഞ്ഞു,സൂപ്രണ്ട് ഡോക്ടർ ശ്രീജയൻ , ഡോക്ടർ സുനിൽ ,ഡോക്ടർ വിജയൻ ,എച്ച് ഐ കുട്ടൻ ,കെ .എം റഫീക്,  സി .വി  ഇഖ്ബാൽ, ടി.പി സാഹിദ്  ,നിസാർ അഹമ്മദ്  , പി.പ്രദീപ്കുമാർ , എം. കുഞ്ഞുമോൻ , എ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003