/ Latest News /

സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ഉത്തേജകമാകും

Location, CLT| Added at 2020-10-28, Views : 0

കോഴിക്കോട്; തകർച്ച നേരിട്ടിരുന്ന  കെ.എസ്.ആർ.ടി.സിയെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച  സഹായം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ​ഗതാ​ഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഇതിനെ  ഗതാ​ഗത വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വാ​ഗതം ചെയ്യുന്നു.  പ്രഖ്യാപിച്ച പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കുക എന്നതാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. അതിന് വേണ്ടി ആക്ഷൻ പ്ലാൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ്  മഹാമാരി ലോകത്തെ എല്ലാ മേഖലകളേയും ബാധിച്ച പോലെ സംസ്ഥാനത്തെ പൊതു​ഗതാ​ഗത രം​ഗമായ കെ.എസ്.ആർ.ടി.സിയേയും ബാധിച്ചിരുന്നു. എന്നാൽ അതിനെ മറികടക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളാണ് കെ.എസ്.ആർ.ടി.സിക്കും ജീവനക്കാർക്കും കൂടുതൽ ആവേശം നൽകുന്നത്. ഇതിനായി അത്യാധുക നവീകരണങ്ങളുമായി തന്നെ കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കെ.എസ്.ആർ.ടി.സി.ക്ക്  4160 കോടി രൂപയുടെ സഹായം നൽകിയിട്ടുണ്ട്. അത് ഇനിയും തുടരാരാകാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തന്നെ നൂതനമായ നവീകണ പദ്ധതികൾ നടപ്പിലാക്കുകയാണ്. 

കൊവിഡിന് മുൻപ് കെ.എസ്.ആർ.ടി.സി. ശരാശരി ഒരു ദിവസം 5000 ത്തിലധിക ബസുകൾ നിരത്തിലിറക്കിയുന്നു. എന്നാൽ ഇപ്പോൾ 2000 താഴെ ബസുകളാണ് സർവ്വീസ് നടത്തുന്നത്.  ശരാശരി പ്രതിമാസം 200 കോടി രൂപയായിരുന്നു . എന്നാൽ ഇപ്പോൾ അത് 30 കോടിയായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ പാക്കേജുകൾ കെ.എസ്.ആർ.ടി.സിക്ക് പ്രതീക്ഷിക്കുന്നത്. 
കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രൊഫ സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അനുസൃതമായി ചിലവ് ചുരുക്കുന്നതിന് വേണ്ടിയും  ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ കൈവശമുള്ള ഭൂമി ദീർഘകാല പാട്ടത്തിന് നൽകുക, പുതുതായി ആരംഭിച്ച ലോജിസ്റ്റിക്സ് ഡിവിഷൻ കൂടുതൽ ശക്തിപ്പെടുത്തുക, ബസുകൾ റീടെയിൽ മാർട്ടായി ഉപയോ​ഗിക്കുക എന്നിങ്ങനെപല പരിപാടികളും രൂപീകരിക്കുകയും ഇതിനോടകം തന്നെ നടപ്പിലാക്കുകയും ചെയ്തു വരുകയാണ്.  ഇതിന്റെ ഭാ​ഗമായി തന്നെ ആരംഭിച്ച  ലോജിസ്റ്റിക്സ് , ബസ് ഓൺ ഡിമാന്റ് എന്നിവക്ക് മികച്ച പ്രതികണമാണ് ലഭിച്ച് വരുന്നത
# കെ.എസ്.ആർ.ടിസിയുടെ വികസനത്തിന് കിഫ്ബി മികച്ച പിൻതുണയാണ് നൽകി വരുന്നത്. കിഫ്ബിയുടെ ധനസഹായം ചില നിബന്ധനകൾക്ക് വിധേയമായിട്ടാണ്  അനുവദിച്ച് നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കിഫ്ബി വഴി വാങ്ങുന്ന ബസുകളുടെ നടത്തിപ്പാനായി ഒരു പുതിയ സബ്സിയറി കമ്പിനി ആരംഭിക്കണമെന്ന്. തുടർന്ന് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന കമ്പിനിയാണ് KSTRC- SWIFT. ഇനി മുതൽ പുതിയ ബസുകളോടൊപ്പം ദീർഘ ​ദൂര സർവ്വീസുകളുടേയും ചുമതല ഈ കമ്പിനിക്കായിരിക്കും . 
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡറി കമ്പിനിയായ കെ.എസ്.ആർ.ടി.സി swift 2021 ജനുവരി 1 ന് ആരംഭിക്കാനാണ് പദ്ധതി ഇടുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ ആയിരിക്കും . KSRTC - SWIFT ന്റേയും എക്സ് ഒഫിഷ്യോ ചെയർമാൻ ആൻഡ് മാനേജി​ഗ് ഡയറക്ടർ.

# അടുത്ത നാല് വർഷത്തിനകം ഏകദേശം 2800 ഓളം ബസുകൾ മാറ്റം ചെയ്യേണ്ടതായിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് നിലവിൽ സ്ലീപ്പർ , സെമി, സ്ലീപ്പർ  ബസുകൾ ഇല്ല.  കിഫ്ബി സഹായം കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിക വർഷത്തിൽ സർക്കാർ പദ്ധതി വിഹിതത്തിൽ അനുവദിച്ചിട്ടുള്ള 50 കോടി രൂപ ഉപയോ​ഗിച്ച്  പുതിയതായി 8 സ്ലീപ്പർ ബസുകൾ, 20 സെമീ സ്ലീപ്പർ , 72 എക്സപ്രസ് ബസുകൾ വാങ്ങും, ഇത്  ജനുവരി മാസത്തോടെ ഈ വാഹനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. 

# മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും പ്രധാന്യമുള്ളതാണ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം. 2012 ന് ശേഷം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടക്കാത്ത സാഹചര്യത്തിൽ വളരെ പ്രതീക്ഷയോടെയാണ് ജീവനക്കാർ ഇതിനെ കാണുന്നത്. അതിനാൽ ശമ്പള  പരിഷ്കരണവുമായി ബന്ധപ്പെട്ട് നവംബർ മാസത്തിൽ തന്നെ യൂണിയനുകളുമായി ചർച്ച ആരംഭിക്കും. ശമ്പള പരിഷ്കണം നടപ്പിലാക്കുന്നത് വരെ സ്ഥിരം ജീവനക്കാർക്ക് ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച 1500 രൂപ  അടുത്ത മാസത്തിലെ ശമ്പളത്തിൽ തന്നെ നൽകാനുള്ള ശ്രമം നടത്തി വരുകയാണ്.  ഇതിന് പ്രതിമാസം 4.5 കോടി രൂപ ആവശ്യമാണ് . അത് സർക്കാർ തന്നെ അധിക സഹായമായി നൽകും. 

#കെ.എസ്.ആർ.ടി.സി ബസുകളിൽ ഉപയോ​ഗിക്കുന്ന ഇന്ധനങ്ങളിലെ ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയും നഷ്ടം കുറക്കുന്നതിനും വേണ്ടി സി.എൻ.ജി, എൽ.എൻ.ജി തലത്തിലേക്ക് മാറുകയാണ്. സി.എൻ.ജി ബസുകൾ വാങ്ങുന്നതിനുള്ള ടെന്റർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അത് കൂടാതെ  നിലവിലുള്ള ഡീസൽ ബസുകളെ എൽ.എൻ.ജി. യിലേക്ക് മാറ്റുന്നതിന്  8 മാസം മുതൽ 1 വർഷം വരെ സമയം എടുക്കും. ഇതിനായി ഐഒസി. എൽ.എൻ.ജി. സി.എൻ.ജി ഇന്ധനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പമ്പുകൾ  ആരംഭിക്കുന്നതിനുള്ള  സാധ്യത പഠനം ആരംഭിച്ചു കഴിഞ്ഞു. എണ്ണക്കമ്പിനികളുമായി  ഏറ്റവും അനുകൂലമായ വില ലഭിക്കുന്നതിന് വേണ്ടി ചർച്ച നടത്തുന്നതിനായി ഭരണസമതിയുടെ ധനകാര്യ വകുപ്പിൽ നിന്നുള്ള ഔദ്യോ​ഗിക പ്രതിനിധി ചെയർമാനായ കമ്മിറ്റിയെ  ചുമതലപ്പെടുത്തി. ചർച്ചകൾ തുടരുകയാണ്. 
സി.എൻ.ജി. , എൽ. എൻ.ജി ബസുകൾ ഒരു മാസത്തെ ടെസ്റ്റിം​ഗ് നടത്തി പൂനെയിൽ ഉള്ള അപ്രൂവർ ഏജൻസിയായ എ ആർ  ഐ, പ്രസോ, തുങ്ങിയ ഏജൻസികളിൽ നിന്നുള്ള അം​ഗീകാരം കൂടി ലഭിച്ച ശേഷം മാത്രമേ ബസുകൾ പുറത്തിറക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ കെഎസ്ആർടിസിയുടെ നിലവിലുള്ള ഓർഡിനറി ബസുകൾ എല്ലാം തന്നെ എൽ.എൻ.ജിയിലേക്ക് മാറ്റാനുള്ള ദീർഘകാല വായ്പ ലഭിക്കാനുള്ള ചർച്ചകൾ കിഫ്ബി ഉൾപ്പെയുള്ള ഏജൻസികളുമായി ആരംഭിച്ചു കഴിഞ്ഞ
# കെ.എസ്.ആർ.ടി.സിയുടെ വർക്ക് ഷോപ്പുകളിൽ വളരെ കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് ഉപയോ​ഗിക്കുന്നതെന്ന് പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയുട്ടുള്ളത്. ഈ വസ്തുത മുഖവിലക്കെടുത്ത് വർക്ക് ഷോപ്പുകളുടെ നവീകരണത്തിനായി സർക്കാർ 31.93കോടി രൂപ പദ്ധതി വിഹിതമായി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചായായി വർക്ക്ഷോപ്പുകളുടെ നവീകരണത്തിനായി ടെന്റർ നടപടികൾ ആരംഭിച്ചു.
​# കെ.എസ്.ആർ.ടി.സിയുടെ കാര്യക്ഷമത കൂട്ടുന്നതിനും, കൃത്യത ഉറപ്പുവരുത്തുന്നതിനും, സമയം ലാഭിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുന്നതിനും മറ്റുമായി സമ്പൂർണ കമ്പ്യൂട്ടർവത്ക്കരണം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. 

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003