ബേപ്പൂരില്‍ ആരംഭിക്കുന്ന മാതൃക ബഡ്സ് സ്കൂളിന് 41.5 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായി വികെസി മമ്മദ് കോയ എംഎല്‍എ അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന എനേബ്ലിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് ബേപ്പൂര്‍ മണ്ഡലത്തില്‍ മാതൃകാ ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നത്. ബി.സി റോഡിലെ 25 സെന്റ് സ്ഥലത്താണ് സ്്കൂള്‍ സ്ഥാപിക്കുന്നത്.