കണ്ണുരിൽ നിന്നും മാനന്തവാടി യിലേക്ക് പോവുകയായിരുന്ന കാറിന് കുറ്റ്യാടി ചുരം കയറുന്നതിനിടെ
തീപിടിച്ചു.
പത്താം വളവിന് സമീപം എത്തിയപ്പോൾ
പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ കാർ നിർത്തി ഇറങ്ങി അൽപസമയത്തിനുള്ളിൽ
കാർ മുഴുവനായും കത്തുയായിരുന്നു. നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി
തീ അണക്കുകയായിരുന്നു.
കാർ പൂർണ്ണമായും കത്തി നശിച്ചു.
ആർക്കും പരിക്കില്ല