/ Latest News /

സിവില്‍ സര്‍വ്വീസ് പരിശീലനം

Location, CLT| Added at 2020-10-23, Views : 0

സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കോഴിക്കോട് സബ് സെന്ററില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുളള ത്രിവത്സര സിവില്‍ സര്‍വ്വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്സിന്റെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങളിലേക്കുളള പ്രവേശനം ആരംഭിച്ചു.  ഒക്ടോബര്‍ 31 നകം www.ccek.org / www.kscsa.org വെബ്സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്ത് ഫീസടക്കണം.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠന രീതിയാണ് ഉണ്ടാവുക. എട്ട്, ഒന്‍പത്, 10 ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുളള ടാലന്റ് ഡെവലപ്മെന്റ് ക്ലാസ്സുകളും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ഫീസ് അടച്ച് അപേക്ഷ ഫോം കോഴിക്കോട് വെസ്്റ്റ്ഹില്‍ ചുങ്കത്തുളള അക്കാദമി സബ് സൈന്ററില്‍ ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0495 2386400.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003