/ Latest News /

അഭയകിരണം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Location, CLT| Added at 2020-10-22, Views : 0


സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അല്ലാത്ത വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍  കൈപ്പറ്റുന്നവരാകരുത്.  പ്രായപൂര്‍ത്തിയായ മക്കളുള്ളവര്‍ അര്‍ഹരല്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യനീതി നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരായിരിക്കരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവരും അപേക്ഷ സമര്‍പ്പിക്കണം.  തൊട്ടടുത്തുള്ള അങ്കണവാടിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ ആവശ്യമായ രേഖകള്‍ സഹിതം  നവംബര്‍ 20 നകം  അപേക്ഷ സമര്‍പ്പിക്കണം. 

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003