വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
Location, CLT| Added at 2020-10-22, Views : 0
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് 2020-21 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 5 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. നിര്‍ദ്ദിഷ്ട ഫോമില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി നവംബര്‍ 20. വിശദവിവരം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും.