/ Latest News /

കോവിഡ്: നിരീക്ഷണം കർശനം 1,029 പേർക്കെതിരെ കേസെടുത്തു

Location, clt| Added at 2020-10-17, Views : 0

 കോവിഡ് വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി കർശനമായ നിരീക്ഷണമാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളും പ്രോട്ടോകോളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ നിരീക്ഷണമാണ് നടപ്പാക്കുന്നത്. 

ജില്ലയിൽ ഇതുവരെ 1,502 കേസുകളാണ് കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൃത്യമായി മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ചതിന് 1,029 പേർക്കെതിരെ കേസെടുത്തു. 
 മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയ 69 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

കടകളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നതിന് 82 പേർക്കെതിരെയും കടകളിൽ സന്ദർശക റജിസ്റ്റർ സൂക്ഷിക്കാത്തതിന് 128 കടയുടമകൾക്കെതിരെയും സാനിറ്റൈസർ സൂക്ഷിക്കാത്തതിന് 19 കടയുടമകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. 

റോഡിൽ അലക്ഷ്യമായി തുപ്പിയതിന് 6 പേർക്കെതിരെയും പൊതു ഇടങ്ങളിൽ കൂട്ടം കൂടി നിന്നതിന് 75 പേർക്കെതിരെയും നടപടിയെടുത്തു.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655