/ Latest News /

ഓൺലൈൻ ചെസ്സ് പരിശീലനം .

Location, CLT| Added at 2020-10-15, Views : 0

കോഴിക്കോട്: ദേശപോഷിണി വായനശാല ആനന്ദ് ചെസ്സ് അക്കാദമിയുമായി സഹകരിച്ച് ജില്ലയിലെ കുട്ടികൾക്കായി ഓൺലൈൻ ചെസ്സ് പരിശീലനം ആരംഭിക്കുന്നു. വാട്ട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവ വഴി ഗ്രൂപ്പായും അല്ലാതെയുമുള്ള ക്ലാസ്സുകൾ ഉണ്ട്. പരിശീലകനായ ഇ. നിർമ്മൽ ദാസിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ദേശപോഷിണി സെക്രട്ടറി പി.കെ. പ്രകാശൻ മൈലംമ്പാടി ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് 8921534470 നമ്പറിൽ വിളിക്കുക.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655