/ Latest News /

45 ദിവസങ്ങളിൽ 4 ജീവനുകൾ കൊല അരുത്പ്രതിഷേധ ധർണ

Location, CLT| Added at 2020-10-15, Views : 0

കോൺഗ്രസ് ബിജെപി കൊലയാളികൾ ക്കെതിരെ  
 നാടുണരുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ  12500 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു  
പേരാമ്പ്ര ബ്ലോക്കിലെ മാർക്കറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു കോഴിക്കോട് ടൗൺ ബ്ലോക്ക് നേതൃത്വത്തിൽ പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി ബ്ലോക്കിലെ പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു  കുന്നുമ്മൽ ബ്ലോക്കിലെ  കൂളിക്കുന്നു യൂണിറ്റിൽ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ പി സി ഷൈജു ഉദ്ഘാടനം ചെയ്തു കോഴിക്കോട് സൗത്ത് ബ്ലോക്കിലെ മാങ്കാവ് യൂണിറ്റിൽ നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് ഉദ്ഘാടനം ചെയ്തു പേരാമ്പ്ര ബ്ലോക്കിലെ ചാത്തോത്ത് താഴെ യൂണിറ്റ് കമ്മിറ്റിയിൽ നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷ് ഉദ്ഘാടനം ചെയ്തു

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655