/ Latest News /

പി.എസ്.സി. പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

Location, CLT| Added at 2020-10-14, Views : 0

കോഴിക്കോട് ജില്ലയിൽ കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിൽ
ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍  തസ്തികയിലേക്ക് ഒക്ടോബര്‍ പതിനാറിന്    രാവിലെ 10.30 മുതല്‍  നടക്കുന്ന  പരീക്ഷയുടെ പരീക്ഷാ  കേന്ദ്രത്തിൽ മാറ്റം.  ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹാജരാകേണ്ട 
 രജിസ്റ്റര്‍ നമ്പര്‍ 136687 മുതല്‍ 136886 വരെയുള്ള ഉദ്യോഗാര്‍ത്ഥികൾ 
തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.  ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരായാല്‍ മതിയാകും. കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655